Athma Vilasam

by Narayana Guru

Summary

Publisher

Nataraja Gurukula

No. of Pages

11

Language

Malayalam

Paragraph 1
ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുമ്പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ നാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. നാം നമ്മില്‍ കല്‍പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നിര്‍ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്‍ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്റെ നിഴല്‍ ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലിനെയും, കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍, കയ്യിലിരിക്കുന്ന കണ്ണാടി, ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

Transliteration
Ō! Itokkeyuṃ nammuṭe mumpil kaṇṇāṭiyil kāṇuunna niḻalpōletanneyirikkunnu. Atbhutaṃ! Ellāṟṟineyuṃ kāṇunna kaṇṇine kaṇṇ kāṇunnilla. Kaṇṇinṟe mumpil kayyiloru kaṇṇāṭiyeṭuttu piṭikkumpōḷ kaṇṇ ā kaṇṇāṭiyil niḻalikkunnu. Appōḷ kaṇṇ kaṇṇāṭiyeyuṃ niḻalineyuṃ kāṇunnu. Niḻal jaḍamākunnu. Atin kaṇṇine kāṇunnatinu śaktiyilla. Kaṇṇine kaṇṇine etiriṭṭu nōkkunnatinu kaḻiyunnilla. Iṅṅane kaṇṇuṃ kaṇṇinṟe niḻaluṃ kaṇṇil kāṇāte irikkumpōḷ, aviṭe kaṇṇine kāṇunnat nāmākunnu. Itupōle ī kaṇṇine kāṇunna namme nāṃ kāṇunnilla. Nammuṭe mumpil oru kaṇṇāṭiye saṅkalpikkumpōḷ nāṃ ā kaṇṇāṭiyil niḻalikkunnu. Appōḷ niḻalin namme kāṇunnatin śaktiyilla. Niḻal jaḍamākunnu. Namukk namme etiriṭṭu nōkkunnatinu kaḻiyunnilla. Nāṃ nammil kalpitamāyirikkunna kaṇṇāṭiyeyuṃ ā kaṇṇāṭiyuṭe uḷḷil nirkkunna niḻalineyuṃ tannē kāṇunnuḷḷū. Appōḷ namme kāṇunnat nammuṭe mukaḷil nilkkunna daivamākunnu. Curukkaṃ, kalpitamāyirikkunna kaṇṇāṭi, atinuḷḷil nilkkunna nammuṭe niḻal, kaṇṇ, kayyilirikkunna kaṇṇāṭi, ā kaṇṇāṭiyuṭe uḷḷil nilkkunna kaṇṇinṟe niḻal itañcuṃ nammuṭe kīḻaṭaṅṅi nilkkunnu. Itine kāṇunna kaṇṇ nāmākunnu. Kaṇṇ kaṇṇinṟe niḻalineyuṃ, kaṇṇāṭiyeyuṃ tannē kāṇunnuḷḷū. Nāṃ nammuṭe niḻal, kaṇṇāṭi, kaṇṇ, kaṇṇinṟe niḻal, kayyilirikkunna kaṇṇāṭi, itāṟuṃ daivattinṟe kīḻaṭaṅṅi nilkkunnu. Itine kāṇunna kaṇṇ daivamākunnu.

Meaning
Marvel unfolds before us: all that exists mirrors shadows cast in a looking glass. Astonishingly, the eye that perceives everything remains unseen by itself. Held before it, a mirror reflects the eye’s image—a shadow, inert and powerless to see its source. The eye beholds the mirror and its reflection, yet cannot confront itself directly. In this dance of sight and shadow, we emerge as the seer of the eye. Likewise, we who perceive the eye cannot see ourselves. Imagining a mirror before us, we cast a shadow within it, lifeless and unable to gaze back. We see only the mirror and our reflection, not ourselves. Thus, above us stands God, the ultimate seer. In sum, the imagined mirror, our shadow within it, the eye, the handheld mirror, and the eye’s shadow—all five bow beneath us. The eye sees its shadow and the mirror alone, while we see the eye, the mirror, our shadow, the eye’s shadow, and the handheld mirror—all six bowing to God. God becomes the eye that perceives this entirety.

Comments

  • No comments yet. Be the first to comment!

Copyright ©2025 Nataraja Guru. All Rights Reserved.